Saturday, January 4, 2014

വാര്‍ധക്യം


പിന്നാമ്പുറ
കോലായിൽ,
മണ്ണടർന്ന
തിണ്ണയിൽ
പുണ്ണും,
വൃണങ്ങളും
തിന്ന വാർദ്ധക്യം,
കാത്തു കിടക്കയാണ്..
   ഉത്തരായനം

Sunday, August 12, 2012

സ്ത്രീകള്‍ക്ക് എന്തിനാണ് സംവരണം, എന്തിനാണ് സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് സംരക്ഷണമാണ് ആവശ്യം ...

സ്ത്രീകള്‍ക്ക് എന്തിനാണ് സംവരണം, എന്തിനാണ് സ്വാതന്ത്ര്യം              സ്ത്രീകള്‍ക്ക് സംരക്ഷണമാണ്  ആവശ്യം  ...

        പ്രിയ സുഹൃത്തുക്കളെ ഞാന്‍ നിങ്ങളെ ഒരു ചര്‍ച്ചക്ക് ക്ഷണിക്കുന്നു ,  വിഷയം ഇതാണ് , സ്ത്രീകള്‍ക്ക് സംവരണവും സ്വാതന്ത്ര്യവും   ആണോ വേണ്ടത് , അതോ സംരക്ഷണമോ ??? ഭാരതത്തിന്‍റെ, പൈതൃകം   സ്ത്രീകള്‍ക്ക് സംരക്ഷണമാണ് ആവശ്യപ്പെടുന്നത്  ( എത്രമാത്രം സംരക്ഷിക്കപെട്ടു എന്നത് വിമര്‍ശന വിധേയമാണ് ). പിതാവും(+ സഹോദരനും), ഭര്‍ത്താവും, പുത്രനും(പൌത്രനും) ഒക്കെ ഉള്‍കൊള്ളുന്ന ഒരു ശ്രേണി തന്നെ ഉണ്ട് സ്ത്രീയെ  സംരക്ഷിക്കാന്‍.  ഈ ഘട്ടങ്ങളില്‍ സ്ത്രീകള്‍ അര്‍ഹിക്കുന്ന സംരക്ഷണങ്ങള്‍ നല്‍കിയാല്‍, ഇന്ന് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന എല്ലാവിധ  പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും .....
                       
       ഭ്രൂണഹത്യയില്‍  ആരംഭിക്കുന്ന സ്ത്രീ-ദ്രോഹ നടപടി,  സ്ത്രീക്ക്  സ്വാതന്ത്ര്യമുണ്ടയാലോ, സംവരണമുണ്ടയാലോ ഇല്ലാതാക്കാന്‍ പറ്റുമോ ? 
പിറന്നുവീഴുന്ന ചോരകുഞ്ഞിന്റെ വായില്‍ അമ്മിഞ്ഞപ്പാലിനു പകരം നെല്ല് വാരിനിറക്കുന്ന വയറ്റാട്ടിക്ക്  ഏതു സ്വാതന്ത്ര്യമാണ് മനോബലം കൊടുക്കുന്നത് ?
   
    പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഉന്നത ബിരുദങ്ങളും നേടാം പക്ഷെ അവള്‍ ഒരു ജോലിക്കരിയാകതിരിക്കുന്നതാണ്  നല്ലത് , അവള്‍ ആയിരം കുട്ടികളെ  പഠിപ്പിക്കുന്ന അധ്യാപിക ആകുന്നതിലും നല്ലത് സമൂഹത്തില്‍, നല്ല രണ്ടു വ്യക്തികളെ സൃഷ്ട്ടിക്കുന്ന അമ്മയകുന്നതാണ്.......


ബാക്കി   അഭിപ്രായങ്ങളിലൂടെ


Monday, June 11, 2012

മാറ്റം


മാറ്റം 
----------------------
ഇനി കുറിക്കണം 
ഒരു പുതിയ 
മാറ്റത്തിന്‍റെ
തുടക്കം .....

തകര്‍ക്കണം
ഈ അഴുകിയ 
സാമൂഹിക, 
രാഷ്ട്രീയ, 
സാമ്പത്തിക 
വ്യവസ്ഥിതികള്‍ 

തിരുത്തണം 
ചില ഉദ്യോഗ 
നാല്‍ക്കാലികളെ

ഉണര്‍ത്തണം 
ഇനിയും 
ഉറക്കം നടിക്കുന്ന 
ജനതയെ ....
-------------------------

Tuesday, February 7, 2012

ഞാന്‍


       ഞാന്‍
--------------------------------------------------------------------------------------------

മുഷിഞ്ഞ  തുണിയും കരയുന്ന കാലുമുള്ള
ആ പഴയ ചാരു കസാല .
നീണ്ട കൈയുള്ള കസാലയില്‍  കാലിന്മേല്‍
കാല്‍വച്ച് കിടന്നലോചിക്കാന്‍ ഞാനുണ്ട്
പക്ഷെ എന്നില്‍,  ആലോച്ചനകളില്ല !!!!

തിളയ്ക്കുന്ന യവ്വനമെങ്കിലും,
പളക്കുന്ന പുറം മോടികളെ
നുകര്‍ന്നും താലോലിച്ചും
കുളിര്‍പ്പിക്കുകയാണ്  ഞാനെന്റെ
ധാര്‍മ്മിക യവ്വനം!

ഒരു  നിമിഷത്തിന്റെ പാതിയില്‍ തോന്നിയ 
മൃഗ ചേഷ്ട കൊണ്ട് പിഞ്ചു കുഞ്ഞിനെ  പോലും 
കശക്കിയവനെ ''അരിയണം'' എന്ന് ,
തോന്നാതെ ക്ഷ്മിച്ചപ്പോള്‍  ഞാനും അവനു സമനായി....

ചാകാനുത്തരവും മരുന്നുകുപ്പികളും
തേടിനടന്ന മണ്ണിന്റെ മക്കളെ
അക്ഷരങ്ങള്‍കൊണ്ടും
ദൃശ്യങ്ങള്‍ കൊണ്ട് 
കൂട്ടിക്കൊടുക്കുന്നത് , ഞാനും കണ്ടുനിന്നില്ലേ?......

ഉണ്ണാതെ ചത്തവന്റെ കണ്ണുകള്‍
എത്ര അമര്‍ത്തി അടച്ചാലും,
ലക്ഷങ്ങളില്‍നിന്നു കോടികളിലേക്ക്
പറക്കുന്നവന്റെ നേര്‍ക്ക്‌
അവ തുറന്നുവരുമെന്നു
ആരാണ്  എനിക്ക് പറഞ്ഞു തന്നത് ...

ഉരുട്ടിവച്ച ബലി ചോറ് ഉണ്ണാന്‍ 
നനച്ചു തട്ടിയ കൈ കൊണ്ട് വിളിച്ചാല്‍ പോലും
കാക്കകള്‍ വരാതായി ....
അതെങ്ങിനെ ........
 നഗരമാലിന്ന്യങ്ങളില്‍നിന്ന് ,
അവക്കൊരു മോചനം ഉണ്ടെങ്കിലല്ലേ.................

അഴിമതിയില്‍ മുങ്ങികുളിക്കുന്നവര്‍ക്കിനി,
ആയുഷ്കാലം ' അഴി' മതി എന്നുതീരുമാനിക്കാന്‍
ഈ ഞാന്‍ മതി ,
പക്ഷെ .....
എനിക്കാ ജീര്‍ണ്ണിച്ച ജീവിതം തന്നെ മതി .......

Saturday, January 7, 2012

ഉറക്കം നടിക്കുന്നവരേ....

 നിങ്ങള്‍ വിശ്വസിക്കുന്ന, അണിനിരക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ചിന്തകള്‍ക്കും അതീതമായി നമ്മുടെ നാടിന്റെ  വിശേഷിച്ചും കേരളത്തിന്റെ ഇപ്പോഴാത്തെ സാഹചര്യങ്ങള്‍ക്കെതിരെ, മുല്ലപെരിയാര്‍ ,
മാലിന്ന്യകൂമ്പാരങ്ങള്‍,  അഴിമതിയില്‍ മുങ്ങിയ ബ്യുറോക്രസി, സ്വജനപക്ഷവാദം etc  എന്നിവക്കെതിരെ ആത്മാര്‍ഥമായി ഒരു വാക്ക് ,  ഒരു 'വാക്ക്' എങ്കിലും ....


Wednesday, January 4, 2012

സ്വപ്‌നങ്ങള്‍........സ്വപ്നങ്ങളെ നിങ്ങള്‍ .........................




         പഴയ KSRTC ബസ്  ,  ഞാന്‍ ഇരിക്കുന്ന സീറ്റിന്റെ മുന്‍പില്‍ സുന്ദരിയായ ഒരു ചേച്ചിയും അതിലും സുന്ദരിയായ ഒരു പെണ്‍കുട്ടിയും.


                            ഞാന്‍ എന്റെ കാല്  മുന്‍പിലെ സീറ്റിന്റെ വക്കില്‍ വച്ചപ്പോള്‍ വളരെ മൃദുലമായ എവിടെയോ തട്ടി ,....... എന്താനെന്നുള്ളതില്‍ എനിക്ക് അതിയായ സംശയം !!!    ഞാന്‍ കലുമാറ്റി കൈയ്  പരീഷിച്ചു !!!!!
ലടു പൊട്ടി ...........                            
ചേച്ചി ഒന്ന്  അനങ്ങി ഇരുന്നു .........


              അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു  കൌതുകത്തിന്  വീണ്ടും .............
ചേച്ചി തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ പുറത്തേക്കു നോക്കി.   പെണ്‍കുട്ടി ചേച്ചിയോട്  കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ....


      കൌതുകം ഇടയ്ക്കിടെ നുരഞ്ഞു പൊന്തുന്നു .................


  വീണ്ടും  ഞാനൊരു ലടു പൊട്ടിക്കാന്‍ ശ്രമിച്ചു ...
     
      ചേച്ചി എഴുന്നെറ്റു  എന്റെ കവിളത്തു പൊട്ടിച്ചു ......................
   

പിന്നെ അണമുറിയാത്ത പ്രവാഹം പോലെ അടിയും ചവിട്ടും തെറിയും ......

മലര്‍ന്നുകിടക്കുന്ന എന്റെ നഭിക്കുമുകളില്‍  ബൂട്ടിട്ട കാല് കണ്ടപ്പോള്‍ ഞാന്‍ അലറികരഞ്ഞു .............


ഉണര്‍ന്നു !!!!!!
   അല്ലെങ്ങില്‍ ഞാന്‍ തന്നെ എന്നെ കൊല്ലെണ്ടിവന്നെനെ .....


ഹോ !!!!!!  ഓരോരോ  സ്വപ്നങ്ങള് .!!!
https://www.facebook.com/ramdas.wayanad  



Friday, December 30, 2011

ഒരു പേരില്‍ എന്തിരിക്കുന്നു ......

 കാലും,   കട്ടിലില്‍ കെട്ടിയ ചങ്ങലയും തമ്മില്‍  ഒരു ചെറിയ ആത്മബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു .....

               നാലു ചുവരുകള്‍ക്കും ഇരുമ്പ് അഴിയിട്ട വാതിലിനും ഉള്ളില്‍ തളച്ചിട്ട  നാലുവര്‍ഷങ്ങള്‍ ......

    രക്തത്തില്‍ കുളിച്ച്  പിടയുന്ന കുഞ്ഞുപെങ്ങള്‍ , മീനു . അവളുടെ പാതിയില്‍ നിലച്ച നിലവിളി .....

      എതിര്‍ വശത്തുനിന്നു  പാഞ്ഞുവന്ന ടിപ്പര്‍ ലോറി കണ്ടു അവളെന്നെ മുറുകെ പിടിക്കുന്നതുവരെ , എന്റെ ഓര്‍മ്മകള്‍ വ്യക്തമാണ്‌ .............

   പിന്നെ ആ പുതുവര്‍ഷപുലരി മുതല്‍, ഉടലും തലയും വേറിട്ട മനസ്സും രക്തത്തില്‍ മുങ്ങിയ ഓര്‍മ്മകളും കണ്ണുനീര്‍ മറക്കുന്ന കാഴ്ചകളും മാത്രം .
രണ്ടു മക്കളും നഷ്ട്ടപെട്ടതുപോലെ ആയ അച്ഛനും അമ്മയ്ക്കും പിന്നെ വര്‍ഷങ്ങളുടെ തപം വേണ്ടിവന്നു , ജീവച്ഛവമായ എന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ , പക്ഷെ.......................
 

എന്റെ മീനുട്ടി അവസാനമായി എന്നെ മുറുകെപിടിച്ച നിമിഷങ്ങള്‍ ഓര്‍മ്മകളുടെ ചരടുപൊട്ടിച്ച് പുറത്തുവരുമ്പോള്‍ , ഞാന്‍ അഭയം പ്രാപിക്കും എന്നിലെ ഞാനില്‍ .... സമൂഹം സമ്മാനിച്ച,ഞാന്‍പോലും  ഇഷട്ടപ്പെട്ടുതുടങ്ങിയ  ഞാനില്‍ , ഭ്രാന്തന്‍ ..................